santhigiri
ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയുന്നു

കൊച്ചി: ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ശാന്തിഗിരി ആശ്രമം അഭിവന്ദ്യ ശിഷ്യപൂജിതയുടെ തീർത്ഥയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം പാലാരിവട്ടം ഉപാശ്രമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ.

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് മേധാവി ജനനി വിജയ ജ്ഞാന തപസ്വിനി അധ്യക്ഷത വഹിച്ചു. കൗൺസിലർ ജെസി ജേക്കബ്, അസി .ജനറൽ മാനേജർ ജോയ് .വി, ഏരിയ കോ ഓർഡിനേറ്റർ ഇ .ഗിരീഷ്, പി.കെ വേണുഗോപാൽ, രാധാകൃഷ്ണൻ പാറപ്പുറം, ആർ .സതീശൻ, ക്യാപ്റ്റൻ മോഹൻദാസ് ,അഡ്വ .കെ സി .സന്തോഷ്‌കുമാർ , ജെ എൽ അഖിൽ , അഡ്വ .ചന്ദ്രലേഖ തുടങ്ങിയവർ പങ്കെടുത്തു