അങ്കമാലി : നഗരസഭ വികസനോത്സവത്തിന്റെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഇന്ന് വൈകിട്ട് 4.30ന് കൂട്ടയോട്ടം നടത്തും. ടെൽക്കിന് മുൻവശത്തുനിന്ന് അങ്കമാലി പഴയ നഗരസഭ ഓഫീസ് പരിസരം വരെ നടക്കുന്ന കൂട്ടയോട്ടത്തിൽ നഗരസഭയുടെ കീഴിലുള്ള സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. കൂട്ടയോട്ടത്തിന്റെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. ചെയർപേഴ്സൺ എം.എ ഗ്രേസി അദ്ധ്യക്ഷത വഹിക്കും.