അങ്കമാലി: കേരളീയ സമ്പദ്ഘടനയിൽവലിയ മാറ്റങ്ങൾ വരുത്താൻ ആയുർ വേദത്തിനു കഴിയുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. നാലാം ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആയുർവേദ പൈതൃകത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്ന
ഏറ്റവും വലിയ സംരംഭമാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ. മേയ് 16 മുതൽ 20
വരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഗ്ലോബൽ
ആയുർവേദ ഫെസ്റ്റിവലിൽ 125 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുർവേദ പ്രതിനിധികളും, ആയിരത്തോളം ആയുർവേദ വിദഗ്ദ്ധരും, മൂവായിരത്തോളം വിദ്യാർത്ഥികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ആയുർവേദത്തിന്റെ പ്രാമുഖ്യവും കേരളീയ തനിമ വിളിച്ചോതുന്ന
എക്സിബിഷനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സംഘാടക
സമിതിയുടെ ചെയർമാനായി കേന്ദ്രമന്ത്രി വി.
മുരളീധരനെയും വൈസ് ചെയർമാനായി റോജി എം.ജോൺ എം.എൽ.എയെയും
തിരഞ്ഞെടുത്തു. ഡോ.ജി.ജി. ഗംഗാധരൻ, ഡോ.സി. സുരേഷ് കുമാർ, ഡോ. രാമനാഥൻ, ഡോ.കൃഷ്ണകുമാർ, ഡോ. രാജു തോമസ്, ഡോ.സാദത്ത്, ഡോ. ശങ്കരൻകുട്ടി, ഡോ. വാസുദേവൻ നമ്പൂതിരി, ഡോ. വിജിത് , ഡോ. വിഷ്ണു നമ്പൂതിരി, ഡോ. വേണു എന്നിവരടങ്ങുന്ന കമ്മറ്റിയേയും തിരഞ്ഞെടുത്തു..