പറവൂർ:എസ്.എൻ.ഡി.പി യോഗം കിഴക്കേ മടപ്‌ളാംതുരുത്ത് 1039-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഡോ. പല്പു സ്‌മാരക കുടുംബയൂണിറ്റ് യോഗം നടന്നു. യൂണിറ്റ് കൺവീനർ നെൽസൺ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സരസ്വതി വിശ്വനാഥൻ, ബിജു കടവിൽ, ബി. വാവച്ചൻ, അംബിക രാജേഷ്, മണി കാർത്തികേയൻ, ഉഷ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.