കൊച്ചി: സുകൃതം യജ്ഞവേദിയിൽ നടന്ന ചടങ്ങിൽ സുകൃതം ഭാഗവത പുരസ്ക്കാരം ആചാര്യൻ കെ.ആർ.നമ്പ്യാർക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സമ്മാനിച്ചു. ജസ്റ്റീസ് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. മങ്ങോട്ട് രാമകൃഷണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.രമ കെ. നായർ, വേണുഗോപാൽ സി.ഗോവിന്ദ്, അഡ്വ.ഗോവിന്ദ ഭരതൻ, പി.വി.അതികായൻ, പി.കെ.ശശികല തുടങ്ങിയവർ പങ്കെടുത്തു. രാവിലെ കുട്ടികൾക്കായി വിദ്യാഗോപാലമന്ത്രാർച്ചനയും നടന്നു.