ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബാണ് ഇന്നലെ വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വിവിധ ചികിത്സാ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ സാഹചര്യത്തിൽ പലവട്ടം വിവിധ സംഘടനകൾ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ത്രിയെ നേരിൽ വിവരമറിയിച്ചത്. ടെക്നീഷ്യന്മാർ, നഴ്സ്, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളാണ് നിലവിലുള്ളത്.