വൈപ്പിൻ: 2.86 കോടി രൂപ ചിലവിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 29 റോഡുകളുടെ പുനരുദ്ധാരണത്തിന് സർക്കാർ ഭരണാനുമതി നൽകിയതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. കാലവർഷക്കെടുതിമൂലം താറുമാറിലായ റോഡുകളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ്-19 ജനത ബീച്ച് റോഡ് (10 ലക്ഷം), വാർഡ് - 22 കല്ലറക്കൽ ബീച്ച് റോഡ് (10 ലക്ഷം), വാർഡ്-5, 6 വില്ലേജ് റോഡ് (10 ലക്ഷം), വാർഡ് - 5 കോൺവെന്റ് വെസ്റ്റ് റോഡ് - കുനിപ്പറമ്പിൽ ബെൻസന്റെ വീടിനു സമീപം മുതൽ സേവ്യർ കാവാലംകുഴിയുടെ വീടുവരെയുള്ള റോഡ് (10 ലക്ഷം), വാർഡ്-16 കരുത്തല വെസ്റ്റ്-പാലം റോഡ്(10 ലക്ഷം), വാർഡ്-7,8 എസ്.എം.എച്ച്.എസ്-സൗത്ത് ഈസ്റ്റ്-തൃക്കടാപ്പിള്ളി-മാരായി റോഡ് (10 ലക്ഷം), വാർഡ്-16 കരുത്തല വെസ്റ്റ്-മിച്ചഭൂമി കോളനി റോഡ്(10 ലക്ഷം), കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ്-7 സെമിത്തേരി റോഡ് (10 ലക്ഷം), വാർഡ്-7 എം.കെ.ചെറിയാൻ റോഡ് (10 ലക്ഷം),എടവനക്കാട് പഞ്ചായത്തിലെ വാർഡ്-1,2 വി.എ. സെയ്തുമൊഹമ്മദ് - കണ്ടത്തി റോഡ് (10 ലക്ഷം), വാർഡ്-5 പള്ളിയേരിക്കൽ-പയ്യപ്പിള്ളി റോഡ്(10 ലക്ഷം), വാർഡ്-11 ഭാവന അംഗൻവാടി വെസ്റ്റ്-നോർത്ത് വെസ്റ്റ് റോഡ്(10 ലക്ഷം), വാർഡ്-13 ന്യൂ റോഡ്(10 ലക്ഷം), നായരമ്പലം പഞ്ചായത്തിലെ വാർഡ്-13 സാൻജോപുരം റോഡ്(10 ലക്ഷം), വാർഡ്-1 അലിയാർ ഹാജി റോഡ്(10 ലക്ഷം), ഞാറക്കൽ പഞ്ചായത്തിലെ വാർഡ്-3 നെൽസൺ മണ്ടേല റോഡ് (10 ലക്ഷം), വാർഡ്-15 വെയ്‌സർ ലെയിൻ-തെക്കേക്കര ലെയിൻ റോഡ് (10 ലക്ഷം), വാർഡ്-2 പ്രിയദർശിനി റോഡ്(10 ലക്ഷം), എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ്- 21,22 വളപ്പ് വേട്ടുവ കോളനി റോഡ് (10 ലക്ഷം), വാർഡ്-19 മസ്ജിദ് റോഡിന്റെ വടക്കുഭാഗം പള്ളിത്തോടിന്റെ സൈഡ് റോഡ് (6 ലക്ഷം), വാർഡ്-20 ബേസിൽ റോഡ്-അമ്പലക്കടവ് ലിങ്ക് റോഡ്(10 ലക്ഷം), മുളവുകാട് പഞ്ചായത്തിലെ വാർഡ്-4 മാരായിപ്പറമ്പ് കോളനി റോഡ് (10 ലക്ഷം), വാർഡ്-7 പാദുവ കോളനി റോഡ് (10 ലക്ഷം), വാർഡ്-1 പുന്നക്കപ്പറമ്പ് ലിങ്ക് റോഡ് (10 ലക്ഷം), വാർഡ്-5 പാപ്പൂഞ്ഞിക്കടവ് റോഡ് (10 ലക്ഷം), വാർഡ്-6 സെന്റ്.മേരീസ് റോഡ് (10 ലക്ഷം), കടമക്കുടി പഞ്ചായത്തിലെ വാർഡ്-2 ചരിയംതുരുത്ത് -വടക്കേത്തുരുത്ത് റോഡ് (10 ലക്ഷം), വാർഡ്-10 പിഴല ജെട്ടി-മാളികമുക്ക് റോഡ് (10 ലക്ഷം), വാർഡ്-6 കണ്ണാട്ടുതറ റോഡ്(10 ലക്ഷം) എന്നീ പ്രവൃത്തികൾ നടപ്പാക്കുന്നതിനാണ് അനുമതി.