വൈപ്പിൻ: വൈപ്പിനിലെ ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. പള്ളിപ്പുറം,എടവനക്കാട് അണിയിൽ, ഞാറക്കൽ മഞ്ഞനക്കാട് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടുന്നതിനായി ബുദ്ധിമുട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോർത്ത് പറവൂരിൽ നിന്നുള്ള പമ്പ്ഹൗസിൽ മോട്ടോർ തകരാറിലായതിനാൽ പമ്പിംഗ് സമയം കുറച്ചിട്ടുണ്ടെന്ന് അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുപരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ള നാലുലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നൽകി.