വൈപ്പിൻ: മുനമ്പം പൊലീസും പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിലും ചേർന്ന് യുവ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് നടത്തുന്നു. 22, 29 തീയതികളിൽ രാവിലെ 10 മുതൽ 2 വരെയാണ് ക്യാമ്പ്. 22ന് പള്ളിപ്പുറം സഹകരണ ബാങ്ക് ഹാളിൽ എറണാകുളം റൂറൽ ഡിവൈ.എസ്.പി. ജി. വേണു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിൻസ് എന്നിവർ പ്രസംഗിക്കും. 29ന് ചെറായി രാമവർമ്മ ഹൈസ്‌കൂളിൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. മുനമ്പം സി.ഐ അഷ്‌റഫ് മുഖ്യാതിഥിയായിരിക്കും.
15നും 30നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് പരിശീലനം. താത്പര്യമുള്ളവർ അതാത് റസിഡന്റ്‌സ് അസോസിയേഷനുകൾ വഴി പേര് നൽകണം. ഫോൺ: 9425218688.