ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 11ന് ആലുവ ഐ.എം.എ ഹാളിൽ 'ശമ്പള പരിഷ്‌കരണം എങ്ങിനെയാവണം' എന്ന വിഷയത്തിൽ ചർച്ച നടക്കും. അഡീഷണൽ സൂപ്രണ്ട് എം.ജെ. സോജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. ബിജു വിഷയം അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷനാകും.