വൈപ്പിൻ : നായരമ്പലം പന്തിത്തറ ഫാമിലി ട്രസ്റ്റ് 16-ാം വാർഷിക സമ്മേളനം നടത്തി. ചെയർമാൻ ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മുരളി, പി.എസ്. ജയൻ, പി.എസ്. രാധാകൃഷ്ണൻ, പി.കെ. ലതികാദേവി, ടി.എച്ച്. സുദർശനൻ, അജിത സജീവൻ, പി.ജി. നിഷാദ് , റാൻസി ഗോപി , പി.എസ്. വികാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശിവദാസ് നായരമ്പലം ( ചെയർമാൻ), പി.എസ്. ജയൻ ( വൈസ് ചെയർമാൻ), കെ.കെ. വിനു (സെക്രട്ടറി) ,പി. എം. അഖിൽരാജ് ( ജോ. സെക്രട്ടറി), എം.എസ്. അരുൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.