വൈപ്പിൻ: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ നടത്തുന്ന പച്ചക്കറി കൃഷി വിളവെടുപ്പ് നായരമ്പലം എസ്.ബി.എൽ.പി സ്‌കൂളിൽ കൃഷി ഓഫീസർ പൂജ.വി.നായർ ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപിക മഞ്ജു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കീർത്തി പി.മോഹൻ, എടവനക്കാട് ജൈവപച്ചക്കറി കൃഷി സൊസൈറ്റി പ്രസിഡന്റ് ഇബ്രാഹിം പുളിക്കൽ, ടി.കെ. അംബ്രോസ്, കൃഷി അസിസ്റ്റന്റ് മീര ജേക്കബ്, വാർഡ് മെമ്പർ അനിൽകുമാർ, കല എന്നിവർ പ്രസംഗിച്ചു.