വൈപ്പിൻ: ഒരു മാസമായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വൈപ്പിൻ, എടവനക്കാട് പ്രദേശത്ത് ജല അതോറിറ്റി അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് വീണ്ടും ജല വിതരണവുമായി കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ ആഴ്ചയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് വിതരണം നടത്തിയിരുന്നു. സർക്കാർ സംവിധാനത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് ജനങ്ങളുടെ ദുരിതം പരിഹരിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ വീണ്ടും സോളിരാജിന്റെ നേതൃത്വത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്തു. വി.കെ. ഇക്ബാൽ, ജോയി കണക്കശേരി, എ.കെ. സരസൻ, ടി.പി. വിത്സൻ, പി.ബി. സുധി എന്നിവർ സന്നിഹിതരായിരുന്നു.