കിഴക്കമ്പലം: കടയിൽപ്പോകാനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ വൃദ്ധനെ വീടിനു സമീപം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിടംതുരുത്ത് ഊരക്കാട് പുതിയാമഠം കുര്യാക്കോസ് വർഗീസിന്റെ (85) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. സാധാരണ കടയിൽ പോയാൽ വൈകിട്ട് തിരിച്ചെത്താറുള്ളതാണ്. സന്ധ്യമയങ്ങിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: കുരിയാച്ചൻ, ബേബി (മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്ക്), മറിയക്കുട്ടി.