വൈപ്പിൻ : ചെറായി വലിയ പള്ളി എന്നറിയപ്പെടുന്ന സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ പള്ളിയിൽ, യാക്കോബായ വിഭാഗത്തിന് പ്രവേശനം നിരോധിച്ച് എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉത്തരവി​ട്ടു.പള്ളി വക സെമിത്തേരി, കുരിശുപള്ളി, പള്ളിമേട, പഴ്‌സനോജ്( വികാരിയുടെ താമസസ്ഥലം) എന്നിവയിലും പള്ളി വക മറ്റു വസ്തുവകകളിലും പ്രവേശി​ക്കുന്നതി​നാണ് നി​രോധനം.

1934 ലെ ഭരണഘടന പ്രകാരമാണ് സുറിയാനി ക്രിസ്ത്യൻ പള്ളികൾഭരിക്കപ്പെടെണ്ടതെന്ന മേൽക്കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തനിയമിച്ച ഫാ. ടുബി വർഗീസാണ് പള്ളിയുടെ നിയമാനുസൃതപുരോഹിതനെന്നും അദ്ദേഹത്തിന്റെ നടപടികളെ എതിർക്കാൻ എതിർകക്ഷികൾക്ക് അവകാശമില്ലെന്നും വിധിയിൽപറഞ്ഞു.