കിഴക്കമ്പലം :എറണാകുളം ജില്ല വികലാംഗ സഹകരണ സംഘത്തിന്റെ അംഗത്വ വിതരണവും കൺവെൻഷനും കിഴക്കമ്പലത്ത് സഹകരണ സംഘം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം
പഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരായ 18 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് അംഗത്വം നൽകിയത് സഹകരണ സംഘം സെക്രട്ടറി ബീന രാജു അദ്ധ്യക്ഷത വഹിച്ചു, ആനന്ദ് സാഗർ, കെ .എ സജീവ്,പി .റ്റി വേലായുധൻ പി.സി ദേവകി, വത്സ കുഞ്ഞപ്പൻ, തുടങ്ങിയവർ സംസാരിച്ചു.