അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ തോപ്പിൽ ഭാസി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായിരുന്നു. പി.ഡി. ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മേരി ആന്റണി, എം.ജി. സുബ്രൻ, ലൈബ്രേറിയൻ എ.വി. ഷൈല , ആഷിക് ഷാജി, ഷാരൂൺ കെ.എസ് എന്നിവർ സംസാരിച്ചു.