തൃക്കാക്കര : മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കത്രിക്കടവ് പൈപ്പ് ലൈൻ റോഡിൽ അരുണിന്റെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആറിനായിരുന്നു സംഭവം നടന്നത്. രവിപുരം വളഞ്ഞ ബലത്തിനടുത്ത് വച്ച് മൊബൈലിൽ സംസാരിച്ച് ബസ് ഓടിച്ചു എന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ച വിഡിയോ ദൃശ്യങ്ങൾ എറണാകുളം ആർ ടി ഒ കെ. മനോജ് കുമാറിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
വൈറ്റില - വൈറ്റില സർക്കുലർ സർവീസ് നടത്തുന്ന ജുവൽസ് ബസ്സിന്റെ ഡ്രൈവറാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് അയോഗ്യത കൽപ്പിച്ചു