കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ ഹരിത കേരള മിഷന്റെ ഇനി ഞാനൊഴുകട്ടെ പദ്ധതിയിൽ ആറാട്ടിതാഴം തോട് ശുചീകരണം തുടങ്ങി. കുടുംബ ശ്രീ, റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങിയവരാണ് ശുചീകരണം നടത്തുന്നത്. പുത്തൻകുരിശിന് സമീപം വട്ടക്കുഴിയിൽ നിന്ന് മാമല ചിത്രപ്പുഴയിലെത്തുന്ന തോടിനു പഞ്ചായത്തിനെ ജല സമൃദ്ധമാക്കുന്നതിൽ പ്രധാന പങ്കുണ്ട്. . പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റെജി ഇല്ലിക്കപറമ്പിൽ, ഐ.വി ഷാജി പഞ്ചായത്തംഗങ്ങളായ അജി കൊട്ടാരം, റെജി പി യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.