അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷാ കോച്ചിംഗ് ആരംഭിച്ചു. പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ബി.ഡി.ഒ അജയ് എ.ജെ, പ്ലാനിംഗ് ഓഫീസർ എ.വി. പ്രദീപ്, ഫാക്കൽറ്റി ടീം ഹെഡ് വിമൽ വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. ഫോൺ: 8547540895.