മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന ക്ഷീര വികസന വകുപ്പിൽ നിന്നും അനുവദിച്ച ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 21ന് മൂവാറ്റുപുഴയിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിൽ വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. പദ്ധതിയ്ക്കയി 50 ലക്ഷം രൂപയാണ് ക്ഷീരവികസന വകുപ്പിൽ നിന്നും അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 10 പഞ്ചായത്തുകളെയാണ് ക്ഷീര ഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ കല്ലൂർക്കാട് പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയുടെ കിഴയ്ക്കൻ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. റബ്ബർ കർഷകർ ഏറെയുള്ള പ്രദേശമാണ് കല്ലൂർക്കാട് പഞ്ചായത്ത്. റബ്ബർ വില ഇടിഞ്ഞതോടെ മുഖ്യ വരുമാനമാർഗമായി ക്ഷീര മേഖലയെ തിരഞ്ഞെടുക്കുകയായിരുന്നു. ക്ഷീര ഗ്രാമം പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നതോടെ ക്ഷീര കാർഷിക മേഖലയിൽ തെഴിലെടുക്കുന്ന നിരവധി പേർക്ക് ഏറെ ഗുണകരമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
ജില്ലയിൽ ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ള പഞ്ചായത്ത്
ഏറ്റവും കൂടുതൽ പാലും, പാൽ ഉല്പനങ്ങളും ഉല്പാദിപ്പിക്കുന്നു
പദ്ധതി ഇങ്ങനെ
50ലക്ഷം രൂപയുടെ പദ്ധതി
1, 2, 5, 10 കറവ പശുക്കൾ ഉൾക്കൊള്ളുന്ന ഡെയറി യൂണിറ്റുകൾ
5, 10 കിടാരികൾ ഉൾക്കൊള്ളുന്ന കിടാരി വളർത്തൽ യൂണിറ്റുകൾ
തൊഴുത്ത് നിർമ്മാണം, തൊഴുത്ത് നവീകരണം, കറവ യന്ത്രം സ്ഥാപിക്കൽ
ധാതു ലവണ മിശ്രിതങ്ങളുടെ വിതരണം
ഗോകുലം ഡെയറി യൂണിറ്റുകൾ