ksba
കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ( കെ എസ് ബി എ) മുവാറ്റുപുഴ ബ്ലോക്ക് ജനറൽബോഡി മുവാറ്റുപുഴ നാസ് ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ് യോഗം ഉത്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ( കെ എസ് ബി എ) ബ്ലോക്ക് ജനറൽബോഡി നാസ് ഓഡിറ്റോറിയത്തിൽജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി കെ സുർജിത്ത് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ടി​ രഘു സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എം ജെ അനു മുഖ്യപ്രഭാഷണം നടത്തി,ബ്ലോക്ക് സെക്രട്ടറി എം എം അനസ് ട്രഷറർ, പി പി റഷീദ് ,താലൂക്ക് നേതാക്കളായ കെ കെ രാജു,വി എ ഷക്കീർ,കെ എച്ച് റഷീദ് ,ടി കെ ഷിജു,കെ എം അബ്ദുൽ സലാം,എം കെ അനൂബ് എന്നിവർ പ്രസംഗിച്ചു.