തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഒന്ന് ചേർന്ന് നടത്തുന്ന ക്രിസ്മസ് ആലോഷങ്ങൾക്ക് തുടക്കമായി. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്ന നക്ഷത്രം തെളിയിക്കൽ പരിപാടി കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര എക്യുമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ് ചെയർമാൻ ഫാ.ജേക്കബ് പാലക്കപ്പിള്ളി അദ്ധ്യക്ഷനായി. ഫാ. ബിന്റോ കിലുക്കൻ, സിസ്റ്റർ മരിയ ഷീല എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.ഫാ.ടൈറ്റസ് കുരിശു വീട്ടിൽ ,ഫാ.ജോസ് ലിൻ, ജനറൽ സെക്രട്ടറി ജോസ് തച്ചിൽ, ജോൺ മത്തായി, സേവ്യർ സിക്സൺ എന്നിവർ പ്രസംഗിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിലെ ഗായഗസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും പരിപാടിയോടനുബന്ധിച്ച് നടന്നു. 2020 ജനുവരി 5 ന് തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്രിസ് ഫെസ്റ്റ് മെഗാ ഇവന്റ് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ഉദ്ഘാടനം ചെയ്യും.