മൂവാറ്റുപുഴ: കേരള സേറ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള സാന്ത്വന പെൻഷൻ പദ്ധതി പായിപ്ര പഞ്ചായത്തിൽ വിതരണം ആരംഭിച്ചു. തൃക്കളത്തൂർ തണ്ടുംപുറത്ത് ബിന്ദുവിനും , മുളവൂരിൽ കുഴുമ്പിൽ അന്നക്കുട്ടിക്കും പെൻഷൻ നൽകിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, സെെനബ സലിം, കെ. എസ്.എസ്. പി.യു ഭാരവാഹികളായ പി.വേണുഗോപാൽ, പ്രാൻസിസ് മാനുവൽ, പി.കെ. ആഗ്നസ്, എ.കെ. കമലാക്ഷി പി.ഒ. ദേവസ്യ, പി.അർജ്ജുനൻ മാസ്റ്റർ, കെ.എസ്. സലിം, ടി.ഡി. ദിവാകരൻ, കെ.എം.മാണി, ടി.എ.ബേബി, കെ.എം. മെെതീൻ, പി.രാജൻ എന്നിവർ പങ്കെടുത്തു.