തൃക്കാക്കര: തൃക്കാക്കരയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിന് പിടിവലി.കെ വി തോമസിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചതിന്റെ പേരിൽ അന്വേഷണം നേരിട്ട കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും എം.ഒ വർഗീസ് പുറത്താക്കൽ ഭീഷണിയെത്തുടർന്ന് രാജിവച്ച ഒഴിവിലേക്ക് ആരെ വേണമെന്ന് തീരുമാനിക്കാനാവാതെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നേതാക്കളായ എം.എസ് അനിൽകുമാർ, ബിജു അളകാപുരി,എം.ബി പ്രഭുകുമാർ,പി.സി മനൂപ് എന്നിവരുടെ പേരുകളാണ് പുതിയ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് .കെ.വി തോമസിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചതായാണ് പരാതി ഉയർന്നിരുന്നത്. പരാതി അന്വേഷിക്കാൻ കെ.പി.സി.സി ഭാരവാഹിയായ ലാലി വിൻസന്റിനെ ചുമതലപ്പെടുത്തി. ഇയാൾ തെറ്റ് ചെയ്തതായാണ് കെ.പി.സി.സി ക്ക് റിപ്പോർട്ട് നൽകിയത്. അത് പ്രകാരം വർഗീസിനെ മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുല്ലപ്പിള്ളി രാമചന്ദ്രൻ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിന് നൽകിയിരുന്നു. ഇതറിഞ്ഞ വർഗീസ് ജാള്യത മറച്ചുവയ്ക്കാൻ വെള്ളിയാഴ്ച രാജിവച്ചു. പകരം ബിജു അളകാപുരിയെ പ്രസിഡന്റാക്കണമെന്ന് അദ്ദേഹം വിളിച്ചു ചേർത്ത ഉപഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞു. എന്നാൽ പി.ടി തോമസ് എം.എൽ.എ യുടെ തീരുമാനം നിർണ്ണായകമാകും,അദ്ദേഹത്തിനും കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾക്കും എസ്.അനിൽകുമാറിനെ പ്രസിഡന്റാക്കണമെന്നാണ് അഭിപ്രായം.മുൻ കൗൺസിലർ എം.വി പ്രബുകുമാറും രംഗത്തുണ്ട് ,ഈഴവ വിഭാഗത്തിൽ നിന്നുമുള്ള സീനിയർ കോൺഗ്രസ് നേതാവെന്ന നിലയിൽ അനിൽകുമാറിനെ പരിഗണിക്കുമ്പോൾ,നായർ വിഭാഗത്തിന് പരിഗണന വേണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്ങനെ വന്നാൽ പി.സി മനൂപിനും സാദ്യതയെറും, ഇതിലും അഭിപ്രായ വ്യത്യാസം ഉള്ളതിനാലാണ് ഡി.സി.സി സെക്രട്ടറിയായ പി ഐ മുഹമ്മദാലിയെ താത്ക്കാലിക പ്രസിഡൻിന്റെ ചുമതല നോക്കാൻ ടി.ജെ വിനോദ് ആവശ്യപ്പെട്ടത്.