തൃക്കാക്കര: എസ്.എൻ.ഡി.പി തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിൽ ഉളള വനിതാ സംഘം സംഘടിപ്പിച്ച സർവ ഐശ്വര്യ പൂജ ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു . വനിതാ സംഘം പ്രസിഡന്റ് മിനി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു .ആലുവ അഥൈത് ആശ്രമത്തിലെ ജയന്തൻ ശാന്തി കാർമികത്വം വഹിച്ചു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപ്പടി, ശാഖ വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, വനിതാ സംഘം സെക്രട്ടറി പ്രെസെന്ന സുരേഷ്, വൈസ് പ്രസിഡന്റ് സിന്ധു ശ്രീകുമാർ. നേതാക്കളായ പ്രകാശൻ കാളങ്ങാട്ടു, പ്രശാന്ദ് അമ്പാടി, സജീഷ് സിദ്ധർത്ഥൻ, ഷാൽബി ചിറക്കപ്പടി, അഭിലാഷ് എംബി. അരുൺ പി.ആർ,രതി ഉദയൻ, ലളിത ചെല്ലപ്പൻ എന്നിവർ നേതൃത്ത്വം നൽകി.