miniraju
സാബു പൊതൂർ ( പ്രസിഡന്റ്) , മിനി രാജു ( വെെസ് പ്രസിഡന്റ്)

മൂവാറ്റുപുഴ : ആരക്കുഴ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യു.ഡി.എഫിന്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സാബു പൊതൂരും വൈസ് പ്രസിഡന്റായി.കേരള കോൺഗ്രസ് അംഗം മിനി രാജുവും തി​രഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാബു പൊതൂർ എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സിബി കുര്യാക്കോയെ ആറിനെതിരെ ഏഴുവോട്ടുകൾക്ക് പരാജയപ്പെടുത്തി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിനി രാജു സി.പി.എമ്മിലെ സെലിൻ ചെറിയാനെ അഞ്ചിനെതിരെ ഏഴുവോട്ടുകൾക്ക് പരാജയപ്പെടുത്തി..രാവിലെ എൽ.ഡി.എഫ്. പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുൻ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തി​രഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കൊപ്പം നിന്നു. സി.പി.എമ്മിലെ അനീഷ് കരുണാകരൻ കൂറുമാറി യു.ഡി.എഫ്. പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. രാവിലെ പതിനൊന്നരയോടെ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ഫലമറിയാൻ നിൽക്കാതെ ഇറങ്ങിപ്പോയ ഇദ്ദേഹം ഉച്ചതിരിഞ്ഞുള്ള വൈസ് പ്രസിഡന്റ് തി​രഞ്ഞെടുപ്പിന് എത്തിയില്ല..

മുൻ പ്രസിഡന്റ് രാവിലെ എൽ.ഡി.എഫ്, ഉച്ചതിരിഞ്ഞ് യു.ഡി.എഫ്.