പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവൻ മുന്നോട്ട് വച്ച അറിവിന്റെ അഷ്ടലക്ഷ്യങ്ങളെ അറിഞ്ഞ് അത് ജീവിതത്തിൽ പകർത്തുമ്പോഴാണ് ശിവഗിരി തീർത്ഥാടനം സാർത്ഥകമാകുന്നതെന്ന് ശിവഗിരിമഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണസഭ ഒക്കൽ യൂണീറ്റ് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ അഭ്യുന്നതിയും ശ്രേയസ്സുമാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം.
. ഒക്കൽ ശാഖപ്രസിഡന്റ് എം.പി സദാനന്ദൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയോഗംകുന്നത്തുനാട്
.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു.ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം കെ.എസ്.ജയിൻ, ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ഇ.വി വിലാസിനി ടീച്ചർ, സെക്രട്ടറി എം.ബി രാജൻ, ജനറൽ കൺവീനർ എം.വി.ജയപ്രകാശ്, എന്നിവർ പ്രസംഗിച്ചു. വരുന്ന ദിവസങ്ങളിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത
സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.എം. സംഗമേശൻ, ഗുരുധർമ്മ പ്രചരണസഭ മുൻരജിസ്ട്രാർ എം.വി മനോഹരൻ, ജില്ലാകമ്മിറ്റി അംഗം കെ.കെ പ്രദീപ് കുമാർ,ഗുരുപൂർണ്ണിമ കോ-ഓഡിനേറ്റർ ഇ.വി. നാരായണൻ മാസ്റ്റർ, സദാനന്ദൻ പുല്പാനി, ഇന്ദ്രസേനൻ ചാലക്കുടി എന്നിവർ പ്രഭാഷണം നടത്തും.പ്രഭാഷണ പരമ്പര 29 ന് സമാപിക്കും.