കൊച്ചി: മൂന്നാർ മാരത്തോൺ നാലാം പതിപ്പ് ഫെബ്രുവരി 8, 9 തിയതികളിൽ. രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ മാരത്തോണാണിത്.
കാനഡ, ഫ്രാൻസ്, സ്വീഡൻ, ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇത്തവണ പങ്കെടുക്കും. സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അക്രിഡിറ്റേഷനും സാങ്കേതിക സഹായത്തോടെയുമാണ് സംഘാടനം.
മാരത്തോൺ ഇനങ്ങൾ
• 71.12 കിലോമീറ്റർ അൾട്ര ചലഞ്ച്
• 42.195 കിലോമീറ്റർ ഫുൾ മാരത്തോൺ
• 21.0975 കിലോമീറ്റർ ഹാഫ് മാരത്തോൺ
• ഏഴ് കിലോമീറ്ററിൽ ഫൺ റൺ
ജനുവരി 10 മുതൽ 25വരെ മൂന്നാറിൽ വിന്റർകാർണിവലും സംഘടിപ്പിക്കുന്നുണ്ട്. ഫ്ലവർ ഷോ, ഭക്ഷ്യമേള എന്നിവയെല്ലാം ഉണ്ടാകും. മൂന്നാർ സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ , റേസ് ഡയറക്ടർ വി.സെന്തിൽ കുമാർ, റെജികുമാർ ഇ.പി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.