മൂവാറ്റുപുഴ: വിവാഹക്ഷണക്കത്തുകൾ അമൂല്യമായി കണ്ട് സൂക്ഷിച്ച് വച്ചത് എൽദോ എബ്രഹാം എം.എൽ.എക്ക് തുണയായി. വിവാഹംക്ഷണിച്ചവരുടെ മേൽവിലാസം കത്തിൽ നിന്നും കണ്ടെത്തി തന്റെ വിവാഹത്തിനു ക്ഷണിക്കാൻ കത്തു തയ്യാറാക്കുകയാണ് എം. എൽ .എ . 5200 കത്തുകളാണ് എൽദോ എബ്രഹാം നിധിശേഖരം പോലെ സൂക്ഷിച്ചത്. വിവാഹിതനാകാൻ തീരുമാനിച്ചതോടെ ക്ഷണക്കത്തുകൾ എൽദോ പൊടിതട്ടി പുറത്തെടുത്തു. അടുത്ത സുഹൃത്തുക്കളാണ് ക്ഷണക്കത്തുകൾ പരിശോധിച്ച് മേൽവിലാസം എഴുതാൻ സഹായിക്കുന്നത് .നിയോജക മണ്ഡലത്തിലെ മുഴുവൻ പേരെയും വിവാഹത്തിനു ക്ഷണിക്കുന്നുണ്ട്. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നുക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് എൽദോ ഏബ്രഹാമിന്റെ വിവാഹം.ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു. 12ന് വൈകിട്ട് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്കാരം.