കൊച്ചി: ടി.എ റസാഖ് ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് രണ്ടാമത് പുരസ്‌കാരം നിർമ്മാതാവ് ഗോകുലം ഗോപാലന്. ഡിസംബർ 23ന് വൈകിട്ട് ആറിന് എറണാകുളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുരസ്‌കാരം നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകൻ തുളസീദാസ്, രാജൻ കിരിയത്ത്, കെ.പി സുധീർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ ചെയർമാൻ റജി പ്രഭാകരൻ, സെക്രട്ടറി സജീവ് മാമ്പറ, രാജു ആതിര, എൻ.എസ് അജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.