പെരുമ്പാവൂർ: മഹല്ല് സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് പെരുമ്പാവൂരിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലിക്ക് ശേഷം നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എം.പി.മാർ, എം.എൽ.എ മാർ മതരാഷ്ട്രീയസാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ എന്നിവർപ്രസംഗിക്കും. ടി.എച്ച് മുസ്തഫ ചെയർമാൻ, എം.പി അബ്ദുൽ ഖാദർ ജനറൽ കൺവീനർ, കെ.എം.എസ് മുഹമ്മദ് ട്രഷറർ എന്നിവർ ഭാരവാഹികളായി രൂപീകരിച്ച മഹല്ല് സംയുക്തവേദിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധറാലിയും പൊതുസമ്മേളനവും .