കൊച്ചി: ചാവറ കൾച്ചറൽ സെന്റർ, ഫ്രഞ്ച് എംബസിയുടെ കീഴിലുള്ള അലിയേൺസ് ഫ്രാൻസെസ് ട്രിവാൻഡ്രം അനക്‌സ് കൊച്ചി, അലിയോൺസ് ഫ്രാൻസെസ് ചിറ്റഗോംഗ് ബംഗ്ലാദേശ്, ചാവറ കൾച്ചറൽ സെന്റർ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 19ന് പാലാരിവട്ടം പി.ഒ.സിയിൽ കരോൾ സംഗീതസന്ധ്യ സംഘടിപ്പിക്കുന്നു. വൈകിട്ട് 5.30ന് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ 14 രാജ്യങ്ങളിൽ നിന്ന് അഞ്ച് വ്യത്യസ്ത മതത്തിൽ നിന്നുള്ള 40 വനിതാകലാകാരികൾ പങ്കെടുക്കും. അലിയോൺസ് ഫ്രാൻസെസ് ഡയറക്ടർ ഈവ മാർട്ടിൻ, പി.ഒ.സി ഡയരക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫ. റോബി കണ്ണൻചിറ സി.എം.ഐ എന്നിവർ പങ്കെടുക്കും. ചാവറ ഫാമിലി വെൽഫെയർ സെന്റർ, ചാവറ കൾച്ചറൽ സെന്റർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ക്രിസ്തുമസ് കരോൾ ഗാന മത്സരം ഡിസംബർ 21ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. വൈകിട്ട് നാലിന് കർദ്ദിനാൾ മാർ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കളക്ടർ എസ്. സുഹാസ്, സ്വാമി സദാശിവാനന്ദ, അറബിക് അക്കാഡമി ഡയറക്ടർ മൗലവി ഹുസൈൻ ബദരി, ലയൺസ് ജില്ലാ വൈസ് ഗവർണർ വിസി ജെയിംസ് എന്നിവർ പങ്കെടുക്കും. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 30000, 20000, 10000 രൂപ സമ്മാനമായി നൽകും. ഫാ. റോബി കണ്ണൻചിറ സി.എം.ഐ, മിയ എബ്രഹാം, ജോൺസൺ സി. എബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.