മൂവാറ്റുപുഴ: പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചുവെന്ന് മുൻ മന്ത്രി കെ ബാബു പ്രസ്താവിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ കെ എം സലിം അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായിബില്ല് കത്തിച്ചു. യുഡിഎഫ് നേതാക്കളായ കെ എം അബ്ദുൽ മജീദ്, വിൻസന്റ് ജോസഫ് , പായിപ്ര കൃഷ്ണൻ, ഉല്ലാസ് തോമസ്, കെ.എം. പരീത്, പി.എ. ബഷീർ, സലിം ഹാജി, ജോസ് പെരുമ്പിള്ളി കുന്നേൽ, ടോമി പാലമല, കെ.എ. അബ്ദുൾ സലാം,എൻ ജെ.ജോർജ്ജ്, ജോസി ജോളി, സുഭാഷ് കടക്കോട്ട്, ടി ആർ നീലകണ്ഠൻ, ബേബി ജോൺ, ബിനോയ് താണികുന്നേൽ, സമീർ കോണിക്കൽ, എം.എം. സീതി , റോയി മൂഞ്ഞനാട്, , മാത്യൂസ് വർക്കി ,ആലീസ് കെ. ഏലിയാസ്, കബീർ പൂക്കടശ്ശേരി എന്നിവർ പ്രസംഗിച്ചു.