കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബിക് ദിനാചരണവും സെമിനാറും കാക്കനാട് ജില്ലാ പഞ്ചായത്ത് ഇന്ന് രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

പി.ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 11ന് സെമിനാറും

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ് അദ്ധ്യക്ഷത വഹിക്കും.