കൊച്ചി: എൻ.ആർ.സി, പൗരത്വ നിയമ ഭേദഗതി എന്നിവക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ സംഘടനകളാണ് സമിതിയിലുള്ളത്.
കടകമ്പോളങ്ങൾ നിർബന്ധമായി അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് വേണ്ടി റാന്നി, പത്തനംതിട്ട മേഖലകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷമീർ മാഞ്ഞാലി, ബി.എസ്.പി ജില്ലാ സെക്രട്ടറി സിജികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.