ആലുവ: പൗരത്വബിൽ നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി എടയപ്പുറത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോസി പി. ആൻഡ്രൂസ്, സി.എസ്. അജിതൻ, സി.കെ. ജയൻ, പി.കെ. കാസിം, എൻ.പി. വിനോദ്, പി.എ. റഷീദ്, എൻ.എ.കെ. നജീബ്, അനിൽകുമാർ മുടൂർ, പി.എം. അനസ്, കെ.ഡി. മധു, ഇ.കെ. ഹമീദ്, എം.എസ്.പി. സലിം എന്നിവർ പ്രസംഗിച്ചു.