കൊച്ചി: നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് ട്രാൻസ്‌ജെന്റർ സമൂഹത്തിന് പൊതുസമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാനായതെന്ന് കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാൻ ടി.എ. സത്യപാൽ പറഞ്ഞു. യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്രാൻസ്‌ജെന്റർ യുവജനസംഗമത്തിന്റെ ഭാഗമായി നടന്ന ചിത്രരചന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജന ക്ഷേമ ബോർഡ് അംഗം എസ്. സതീഷ് അദ്ധ്യക്ഷനായി. ശീതൾ ശ്യാം, യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി സബിത, യൂത്ത് കോഓർഡിനേറ്റർ കെ.ടി. അഖിൽ ദാസ്, രഞ്ജിത്ത് ലാൽ, ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അതിഥി, ട്രെയിനർ സിന്ധു എന്നിവർ സംസാരിച്ചു. തൈക്കൂടം ആസാദി കോളേജിൽ നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും. 20 ട്രാൻസ്‌ജെന്ററുകൾക്ക് ക്യാമ്പിൽ ചിത്രരചന പരിശീലനം നൽകുന്നുണ്ട്. ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങളുടെ പ്രദർശനം വെള്ളിയാഴ്ച ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യും.