കൊച്ചി: സക്ഷമയുടെ എറണാകുളം ജില്ലാ വാർഷികം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്തു.അഡ്വ. ഗോവിന്ദ് കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഗോവിന്ദരാജ്, ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, സക്ഷമ ജില്ലാ അദ്ധ്യക്ഷൻ പി.സുന്ദരം, സക്ഷമ ജില്ലാ സെക്രട്ടറി എം.മോനിഷ്, ജസ്റ്റിസ് ആർ ഭാസ്‌കരൻ, ചലച്ചിത്രതാരം ബിബിൻജോർജ്, പ്രൊഫസർ ഗോപാൽ.എസ്.പിള്ള തുടങ്ങിയവർ പ്രസംഗിച്ചു, തുടർന്ന് ഭിന്നശേഷിക്കാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടന്നു.സമ്മേളനത്തിന് പങ്കെടുക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടി നേത്ര പരിശോധന ക്യാമ്പും നടന്നു. സക്ഷമയുടെ ദിവ്യാംഗദീപ്തി എന്ന പുസ്തകംമനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പ്രകാശനം ചെയ്തു.