shihan-jos
വെസ്റ്റ് വെങ്ങോല വി.എം.ജെ പബ്ലിക് സ്‌കൂളിന്റേയും യൂണിവേഴ്‌സൽ ഷൂട്ടേക്കാൻ കരാട്ടെ യൂണിയന്റേയും നേതൃത്വത്തിൽ നടന്ന കരാട്ടെ മത്സരങ്ങൾ യു.എസ്.കെ.യു. നാഷ്ണൽ ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ ഷിഹാൻ ജോസ് മയിലാൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല വി.എം.ജെ പബ്ലിക് സ്‌കൂളിന്റെയും യൂണിവേഴ്‌സൽ ഷൂട്ടേക്കാൻ കരാട്ടെ യൂണിയന്റേയും നേതൃത്വത്തിൽ വെസ്റ്റ് വെങ്ങോല വി.എം.ജെ. പബ്ലിക് സ്‌കൂളിൽ കരാട്ടെ മത്സരങ്ങൾ നടത്തി. അറുപതോളം സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ കരാട്ടെ മത്സരങ്ങളിൽ മാറ്റുരച്ചു. യു.എസ്.കെ.യു. നാഷണൽ ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ ഷിഹാൻ ജോസ് മയിലാൻ മത്സരം ഉദ്ഘാടനം ചെയ്തു. വി.എം.ജെ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഹാരിസ് വി.എം, നാഷണൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ തസ്‌നീം, ഷിഹാൻ പോൾ ജോസഫ്, ഒ. എ കമാലുദ്ദീൻ, ടി.എ ബഷീർ, എം.വി ഹമീദ്, എന്നിവർ പ്രസംഗിച്ചു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാൻ, എം.കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.