klca-kottapuram
കോട്ടപ്പുറം രൂപത ലത്തീൻ സമുദായ സംഗമം അവകാശ പ്രഖ്യാപന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : അധികാര പങ്കാളിത്തം നീതി സമൂഹത്തിന് എന്ന മുദ്രാവാക്യമുയർത്തി കോട്ടപ്പുറം രൂപത ലത്തീൻ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, എസ്. ശർമ്മ, നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കെ.എം. അംബ്രോസ്, പി.വി. ലാജു, ജെസി രാജു, അഡ്വ. റാഫേൽ ആന്റണി, പി.ജെ. തോമസ്, ഷാജി ജോർജ്, അലക്സ് താളൂപ്പാടത്ത്, ജോജോ മനക്കിൽ തുടങ്ങിയവർ സംസാരിച്ചു. കോട്ടപ്പുറം രൂപതയിലെ 52 പള്ളികളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു. പള്ളിത്താഴം സെന്റ് ജോസഫ് കൊത്തൊലെൻഗോ പള്ളിയിൽ നിന്നാരംഭിക്കുന്ന സമുദായ റാലി രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. നഗരംചുറ്റി സമ്മേളന നഗരിയായ മുനിസിപ്പൽ ടൗൺഹാളിൽ സമാപിച്ചു.