sarfasi-
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലാ കൺവെൻഷൻ സമാപന സമ്മേളനം റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പാവപ്പെട്ടവരെ കിടപ്പാടം പോലും പിടിച്ചെടുത്ത് തെരുവിലെറിയുകയും കോർപ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും ജപ്തിചെയ്യാതിരിക്കുകയും ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ സർഫാസി നിയമം റദ്ദാക്കണമെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലാ കൺവെൻഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . അഡ്വ. വി.കെ. പ്രസാദ്, എം.കെ. ദാസൻ, സി.എസ്. മുരളി, ജയ്‌സൺ പാനികുളങ്ങര, കെ.പി. സേതുനാഥ്, എൻ.എം. പിയേഴ്‌സൺ, പി.ജി. ഹരി, അഡ്വ. തുഷാർ നിർമ്മൽ സാരഥി തുടങ്ങിയവർ സംസാരിച്ചു. പറവൂരിലെ ഡി.ജി. മുരളിക്ക് അംഗത്വം നൽകിക്കൊണ്ട് അഡ്വ. കെ.എസ്. മധുസൂദനൻ അംഗത്വം ചേർക്കൽ ഉദ്ഘാടനംചെയ്തു.പരാതി നൽകാനുള്ള ഫോമുകളും വിതരണം ചെയ്തു. ഭാരവാഹികളായി പി.കെ. വിജയൻ (ചെയർപേഴ്‌സൺ) എ.ടി. ബൈജു (ജനറൽ കൺവീനർ) ഷാജഹാൻ അബ്ദുൾഖാദർ, സി.ജി. സന്തോഷ് (വൈസ് ചെയർപേഴ്‌സൺ) പ്രീത ഷാജി, ലിനറ്റ് ജയിൻ ബാബു (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന 31 അംഗ സമിതിയെ തിരഞ്ഞെടുത്തു.