കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ എം.എസ്.ഡബ്ല്യു വിഭാഗം 18, 19 തീയതികളിൽ സംഘടിപ്പിക്കുന്ന 'ഗ്രീൻ സോഷ്യൽ വർക്ക് ' ദേശീയ സെമിനാറിന് മുന്നോടിയായി ഹൈക്കോടതി ജംഗ്ഷനിൽ അവതരിപ്പിച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രാചരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
വകുപ്പു മേധാവി ഡോ. ഷീന രാജൻ ഫിലിപ്പ്, ജോഷി വർഗീസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ കൃഷ്ണകുമാർ ഐ.പി., അക്‌സ മരിയ ബാബു, റോസ് ലിൻ മേരി ബെന്നി, ആദർശ് രാജീവ് എന്നിവർ നേതൃത്വം നൽകി.