പെരുമ്പാവൂർ : വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. സദ്ഭരണം, വികസന സേവന പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും ഗുണമേന്മയും ഉറപ്പാക്കി സമയബന്ധിതമായി ജനങ്ങളിൽ എത്തിച്ചതിനാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ നൂർജഹാൻ സക്കീർ, സ്വപ്‌ന ഉണ്ണി, സെക്രട്ടറി അലക്‌സാണ്ടർ.ടി, അംഗങ്ങളായ എം.എ. അബ്ദുൾ ഖാദർ, സി.പി. നൗഷാദ്, അസീസ് എടയപ്പുറം, നഗീന ഹാഷിം, റെനീഷ അജാസ്, മറിയാമ്മ ജോൺ, റംല അബ്ദുൾ ഖാദർ, പി.പി. രശ്മി, സി.കെ. ജലീൽ, പി.കെ. രമേശൻ, രാജു മാത്താറ എന്നിവർ പ്രസംഗിച്ചു.