കൊച്ചി: പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് നടത്തുന്ന പോപ്പിലർ റാലി 19 ന് വൈകിട്ട് അഞ്ചിന് കോട്ടയം വിൻഡ‌്സർ കാസിലിൽ ഹോട്ടലിൽ വച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ളാഗ് ഒഫ് ചെയ്യും. ഫെഡറേഷൻ ഒഫ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ് ഒഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ) അംഗീകാരത്തോടെ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദ മത്സരത്തിനാണ് ഇക്കുറിയും പോപ്പുലർ റാലി വേദിയാകുന്നത്. ഈ റാലിയാണ് ദേശീയ ചാമ്പ്യനെ നിശ്ചയിക്കുക. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ. തിടനാട് പരിസരങ്ങളിലെ തിരഞ്ഞെടുത്ത പ്രതലത്തിലൂടെയാണ് റാലി, 22 ന് വൈകിട്ട് അഞ്ചു മണിക്ക് സമ്മാനദാനം നടക്കും. ഇത്തവണ പോപ്പുലർ റാലിക്ക് 25 വയസായി.