കാലടി: ചിന്താവിഷ്ടയായ സീതയുടെ രചനാ ശതാബ്ദിയോടനുബന്ധിച്ച് കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന സീതായനം പ്രഭാഷണ പരമ്പര ആരംഭിച്ചു. ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരമ്പരയ്ക്ക് സംസ്കൃത സർവകലാശാല മലയാള വിഭാഗം മേധാവി ഡോ. വത്സലൻ വാതുശേരി തുടക്കം കുറിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം പി. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്ത്രികൾ വായിക്കുന്ന സീത എന്ന വിഷയത്തിൽ നാളെ ഡോ.കെ.ആർ. അജിത (സംസ്കൃത യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തും. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്ക്കാരിക പഠനകേന്ദ്രം സെക്രട്ടറി പ്രൊഫ. അയില്യം ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. തുടർന്നുുള്ള ദിവസങ്ങളിൽ ചിന്താവിഷ്ടയായ സീതയുടെ വിവിധ രചനാ ഭാവങ്ങളെയും,
കാഴ്ചപ്പാടുകളെയും കുറിച്ച് പ്രഭാഷണം നടക്കും.ഡോ.കെ. ജോയ് പോൾ, ഡോ. കവിതാ രാമൻ, ഡോ. കെ.വി. ദിലീപ്കുമാർ, ഡോ.അമൽ സി.രാജൻ, ഡോ.കെ.വി. സജയ്, സതി അങ്കമാലി, ജയശ്രീ ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും. 25 ന് സമാപിക്കും.