കൊച്ചി: കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഔണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് അസോസിയേഷൻ പ്രസിഡന്റ് എ.പി അഹമ്മദ് കോയ ഹാജി പതാക ഉയർത്തും. തുടർന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.വി ഗോവിന്ദൻ അദ്ധ്യക്ഷനാകും. സംവിധായകൻ മേജർ രവി, കവി സി.എം .വിനയചന്ദ്രൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യുവും സെക്രട്ടറി പി. ശശികാന്തും ചേർന്ന് നിർവഹിക്കും. രാത്രി 7.30ന് പയ്യന്നൂർ എസ്. എസ്. ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.