കാലടി: മറ്റൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ബാങ്ക് ഡേ 2019 ദിനാഘോഷങ്ങൾ നടത്തി. നാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ സ്വാഗതവും ഭരണസമിതി അംഗം
കെ.ജി. സുരേഷ് നന്ദിയും പറഞ്ഞു. വിശിഷ്ട വ്യക്തികളെ റോജി എം ജോൺ എം.എൽ എ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വൈസ് ചാൻസലർ ഡോ. ധർമ്മരാജ അടാട്ട് വിതരണം ചെയ്തു. ആതുരസേവനരംഗത്ത് വിശിഷ്ട സേവനം പൂർത്തിയാക്കിയ ഡോ. കെ. പൊന്നപ്പൻ, ഡോ. പി.കെ. സുകുമാരൻ, പാരമ്പര്യ വിഷചികിത്സ വൈദ്യർ എൻ.എസ്. അയ്യപ്പൻ നടേപ്പള്ളി എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു. കർഷക- ക്ഷീരവികസന അവാർഡ് വിതരണം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ നിർവഹിച്ചു. അപകട ഇൻഷ്വറൻസ് തുക വിതരണം ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോയും നിർവഹിച്ചു. ബാങ്ക് ദിനാഘോഷ ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.എൽ. ചുമ്മാർ, ബേബി കാക്കശേരി, അസി. രജിസ്ട്രാർ എൻ. വിജയകുമാർ, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോർജ്, മുൻ പ്രസിഡന്റുമാരായ എം.ടി. വർഗീസ്, എം.കെ. കുഞ്ചു എന്നിവർ പങ്കെടുത്തു.