ഉദയംപേരൂർ: ശ്രീനാരായണ വിജയ സമാജം ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വർണ്ണശബളമായ കാവടി ഘോഷയാത്ര നടക്കും. ശ്രീമുരുക കാവടിസംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നാന്തിയിൽ ശിവരാമന്റെ വസതിയിൽ നിന്നും വൈകിട്ട് 5ന് ആരംഭിച്ച് രാത്രി 9ന് ക്ഷേത്രാങ്കണത്തിൽ ഘോഷയാത്ര എത്തിച്ചേരും.

ആട്ടക്കാവടി,​ കൊട്ടക്കാവടി,​ പൂക്കാവടി,​ തെയ്യം,​ മയൂരനൃത്തം,​ പുരാണ കലാരൂപങ്ങൾ,​ പമ്പമേളം,​ ബാന്റ്മേളം,​ ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങൾ അണിനിരക്കും.