കളമശേരി: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളുടെ പേരും പെരുമയും നില നിർത്തേണ്ട ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊച്ചി സർവ്വകലാശാലയിൽ വൈസ് ചാൻസലർമാരുടെ യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാൻസലർമാരുടെ യോഗം കൃത്യമായ ഇടവേളകളിൽ വിളിച്ചു ചേർക്കും.ചാൻസലർ എന്ന നിലയിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഭരണഘടന ഗവർണർക്ക് നൽകുന്നു. സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ പോലുള്ള സംവിധാനങ്ങൾ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.